top of page

വാരഫലം (Weekly predictions)

2016 ജൂലൈ 4 മുതല്‍ 10 വരെ 

 

മേടക്കൂര്‍ (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

തൊഴിലില്‍ അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ക്ക് സാധ്യത കാണുന്നു. അധികാരികളുടെ പ്രീതിക്ക് പാത്രമാകാന്‍ യോഗമുണ്ട്. സാമ്പത്തികമായി വലിയ ക്ലേശങ്ങള്‍ക്ക് സാധ്യതയില്ല. കുടുംബ ത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസാരം  നിയന്ത്രിക്കണം. ധാരാളം യാത്രകള്‍ വേണ്ടി വരും. നയന - ഉദരരോഗങ്ങളെ കരുതണം.

ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, സുബ്രഹ്മണ്യന്  പഞ്ചാമൃത നിവേദ്യം.

 

 

ഇടവക്കൂര്‍ (കാര്‍ത്തിക 3/4,രോഹിണി, മകയിരം1/2)

സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. പല കാര്യങ്ങളിലും ചതി വരാതെ നോക്കണം. ശത്രുക്കളുടെ നീക്കങ്ങള്‍ ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കും. കുടുംബത്തില്‍ നല്ല അന്തരീക്ഷം നില നില്‍ക്കും. ജീവിത പങ്കാളിയില്‍ നിന്നും അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക്  തൊഴില്‍ ക്ലേശം കുറയും.


ദോഷ പരിഹാരം : ശ്രീകൃഷ്ണന്  തൃമധുരം, ശാസ്താവിന് എള്ള് പായസം.

 

 

മിഥുനക്കൂര്‍ (മകയിരം 1/2,തിരുവാതിര, പുണര്‍തം3/4)

വേണ്ടത്ര മുന്‍ കരുതല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ പല കാര്യങ്ങളിലും നേട്ടം കുറയും. ധന ക്ലേശത്തിന്  സാധ്യതയുള്ള  വാരമയതിനാല്‍ ഊഹ കച്ചവടങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും മുതിരരുത്. സന്താനങ്ങള്‍ക്ക് അല്പം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ സാഹചര്യം സംജാതമാകും. വാരാന്ത്യത്തില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.


ദോഷ പരിഹാരം :  ശിവന് ജലധാര, ശ്രീകൃഷ്ണന്  രാജഗോപാല മന്ത്രാര്‍ചന.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)

തൊഴിലില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സുഹൃത്ത് സഹായത്താല്‍ പല ക്ലേശങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ അനുകൂലമായ വാരമല്ല. കുടുംബത്തില്‍ ഉല്ലാസ കരമായ അനുഭവങ്ങള്‍ ഉണ്ടാകും. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. ഉദര വ്യാധികളെ കരുതണം.


ദോഷ പരിഹാരം : ശിവന് ക്ഷീരധാര, സുബ്രഹ്മണ്യന് പാല്‍ അഭിഷേകം.

 

 

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)

പല തടസ്സങ്ങളും അത്ഭുത കരമായി ഒഴിവാകും. മറ്റുള്ളവരുടെ പ്രശംസയ്ക്ക് അര്‍ഹനാകും. തൊഴിലില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല മറുപടി ലഭിക്കും. അവിവാഹിതര്‍ക്ക്   അനുകൂല വിവാഹ ആലോചനകള്‍ വരുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍  കഴിയും.


ദോഷ പരിഹാരം: ശാസ്താവിനു നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യസൂക്തം. 

 

 

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)

മനസ്സില്‍ ഉദ്ദേശിച്ച പല കാര്യങ്ങളും വിജയത്തില്‍ എത്തും. പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അവയെ അതിജീവിക്കും. സൗമ്യതയില്ലാത്ത സംഭാഷണം കാര്യതടസ്സത്തിനു കാരണം ആകും. കുടുംബാന്തരീക്ഷത്തില്‍  അല്പം അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. വാരാന്ത്യത്തില്‍ ധന ആനുകൂല്യം പ്രതീക്ഷിക്കാം.


ദോഷപരിഹാരം :വിഷ്ണുവിന് നെയ്‌ വിളക്ക്, ഭഗവതിക്ക് കഠിനപ്പായസം .
 

 

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)

 ദൈനംദിന കാര്യങ്ങളില്‍ തടസ്സാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ കാലവിളംബം ഉണ്ടാകുമെങ്കിലും അന്തിമ നേട്ടം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. ആരോഗ്യ പരമായി അല്പം ബുദ്ധിമുട്ടുകള്‍ വരാന്‍ സാധ്യതയുണ്ട്.   വാരാന്ത്യത്തില്‍ ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. 

ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, സുബ്രഹ്മണ്യന്  കുമാര സൂക്താര്‍ച്ചന 

 


വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

അനാവശ്യ കാര്യങ്ങളാല്‍ മനസ്സ് വ്യാകുലപ്പെടും. ധനപരമായി  വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ അലസത വരാതെ നോക്കണം. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുക്കളുമായി ഉണ്ടായിരുന്ന തര്കങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. കര്‍മ കാര്യങ്ങളില്‍ അലസത വരാതെ നോക്കണം.

 

ദോഷ പരിഹാരം : ശാസ്താവിനു നീരാഞ്ജനം, ശ്രീകൃഷ്ണന് നെയ്‌ വിളക്ക്.

 


ധനുക്കൂര്‍ (മൂലം, പൂരാടം,ഉത്രാടം 1/4)

തൊഴിലില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. എല്ലാ കാര്യങ്ങളെയും പ്രായോഗിക ബുദ്ധിയോടെ സമീപിക്കാന്‍ കഴിയും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പല അവസരങ്ങളിലും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ഉദര സംബന്ധമായ അസുഖങ്ങള്‍ വരാതെ നോക്കണം.

 

ദോഷ പരിഹാരം: ശിവന് കൂവളമാല, ഭഗവതിക്ക് വിളക്കും മാലയും..

 

 

മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)

കാര്യ വിജയവും അംഗീകാരവും പ്രതീക്ഷിക്കാവുന്ന വാരമാണ്. എങ്കിലും അനാവശ്യ അപവാദങ്ങള്‍ക്ക് പാത്രമാകാനും സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. മന:സമ്മര്‍ദ്ദം കുറയും. വിദേശ ജോലിക്കാര്‍ക്ക് ആനുകൂല്യം കൂടും. സന്താനങ്ങള്‍ക്ക് അല്പം രോഗ ക്ലേശങ്ങള്‍ക്ക് സാധ്യതയുണ്ട്.

 

ദോഷപരിഹാരം: വിഷ്ണുവിന് ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ഭഗവതിക്ക് നെയ്‌ വിളക്ക്.

 

 

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4)

തൊഴില്‍ വിഷയങ്ങളില്‍ മന: ക്ലേശത്തിനു സാധ്യതയുണ്ട്. ആരോഗ്യ പരമായ പ്രശ്നങ്ങള്‍ വര്‍ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം. പല കാര്യങ്ങള്‍ക്കും പ്രാരംഭ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. കുടുംബ സുഖം ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് അഭിമാനത്തിനു വകയുണ്ടാകും. ശത്രുശല്യം അതിജീവിക്കുവാന്‍ കഴിയും.

 

ദോഷപരിഹാരം:  ശാസ്താവിനു നീരാഞ്ജനം, ശിവന് കൂവളമാല.

 

 

മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

മനക്ലേശം വര്‍ദ്ധിക്കാവുന്ന സാഹചര്യങ്ങള്‍ വരാം. വേണ്ട സമയത്ത് ബന്ധു സഹായം ലഭ്യമാകും. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അല്പം തടസ്സങ്ങള്‍ വരാം. സാമ്പത്തിക കാര്യങ്ങള്‍ക്കും അല്പം തടസ്സം വരാവുന്ന വാരമാണ്. സാമുദായിക - പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.

 

ദോഷപരിഹാരം: വിഷ്ണുവിന് ഭാഗ്യസൂക്തം , ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

© 2023 by Ground Floor. Proudly created with Wix.com

  • Facebook Social Icon
  • facebook-logo.png
bottom of page